ക്ഷുഭിതയൗവ്വനം ഓര്‍മ്മയാകുന്നുവോ? നിസ്സംഗതയ്ക്കാണിന്നേറെ പ്രിയം ശ്വസനചക്രത്തിന്‍ കളരിയില്‍ ജീവനകലകള്‍ ഉരുത്തിരിയുന്നു.. ആയുധമില്ലാതെ കീഴടക്കുവാന്‍ പടിഞ്ഞാറിന്റെ പുതിയ തന്ത്രങ്ങള്‍ വൈദേശികത്വം തെളിക്കും വഴിയില്‍ പുതുയൗവ്വനം യാത്രയാകുന്നുവോ?? പൊരുതാതെ കീഴടക്കുവാന്‍ മെനഞ്ഞടുക്കപ്പെടും 'ചുണ'ക്കുട്ടികള്‍ ശാന്തിതേടും യാത്രകള്‍ അറവുശാലയിലേക്കാകുമോ?? വികാരമില്ലാത്ത മനുഷ്യന്‍ കീഴടക്കാന്‍ എന്തെളുപ്പം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ